ഒന്നാം പൈതൃക കോൺഗ്രസ് 2025

ആമുഖം

കേരളത്തിൽ പൈതൃക സാക്ഷരത വളർത്തുക എന്ന ലക്ഷ്യത്തിനായി ശ്രമം നടത്താൻ
2024 ജനുവരി 14ന് ചേർന്ന തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്
എക്സിക്യുട്ടീവ് യോഗമാണ് തീരുമാനിച്ചത്. പൈതൃകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ
കാലങ്ങളിൽ നടത്തിയ ഇടപെടലുകളിൽ നിന്നുള്ള തിരിച്ചറിവാണ് അതിനു കാരണം.
അക്കാദമിക രംഗത്തും പുറത്തും നിൽക്കുന്ന വലിയൊരു വിഭാഗത്തിന് എന്താണ്
പൈതൃകമെന്ന കാര്യത്തിൽഅവ്യക്തയുള്ളതായാണ് മനസ്സിലാക്കുന്നത്. കേന്ദ്ര
സംസ്ഥാന സർക്കാരുകൾ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ
ആവിഷകരിച്ചിട്ടുണ്ടെങ്കിലും പലതും ഫലപ്രദമല്ല. സ്പർശ്യവും അസ്പർശ്യവുമായി
ബന്ധപ്പെട്ട പൈതൃകങ്ങളുടെ കണക്ക് ലഭ്യമല്ല. അതുകാരണം പലതും ഇല്ലാതായി.
പലതും നാശത്തിന്റെ വക്കിലാണ്. സംരക്ഷണ . പ്രവർത്തനങ്ങൾ നടക്കുന്നില്ല.
പൈതൃക സാക്ഷരതയുടെ അഭാവമാണ് ഇതിന്റെ കാരണം. അതു പരിഹരിക്കാൻ ഫലപ്രദമായ   ഇടപെടലുകൾ നടത്തണമെന്നായിരുന്നു തീരുമാനം, നിലവിലുണ്ടെങ്കിലും
തീരുമാനിച്ചിരുന്നു.  സീപന രേഖയ്ക്കായി   വിദഗ്ധ സമിതി

ഈ വിഷയത്തിലുള്ള ഇടപെടലിന്റെ ഭാഗമായി പൈതൃകവുമായി ബന്ധപ്പെട്ട ഒരു സമീപന
രേഖ തയാറാക്കാൻ ശ്രമം തുടങ്ങി. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ, അധ്യക്ഷനായി
ഒരു വിദഗ്ധ സമിതി അതിനായി രൂപീകരിച്ചു. മുൻ സൂപ്രണ്ടിങ്
ആർക്കിയോളജിസ്റ്റ് ഡോ. ഹേമചന്ദ്രൻ, സാംസ്കാരിക വകുപ്പ് മുൻ ഡപ്യൂട്ടി
സെക്രട്ടറി ഗീതാ മധു, ചരിത്രകാൻ പ്രതാപ് കിഴക്കേമഠം, ചരിത്രഗവേഷകൻ ഡോ.
ബി.എസ്. ബിനു, പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ.എസ്.ശാന്തി, ശാന്ത തുളസീധരൻ
തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ, എക്സിക്യുട്ടീവ് അംഗങ്ങളായ ശംഭു
മോഹൻ, ശങ്കർ ദേവഗിരി, നിസാർ യാക്കൂബ്, ആർ.എസ്. പദ്മകുമാർ, അനിൽ
നെടുങ്ങോട്,ജീൻപോൾ എന്നിവർ അംഗങ്ങളും തണൽക്കൂട്ടം ജനറൽ സെക്രട്ടറി
ആർ.ശശിശേഖർ മെബർ സെക്രട്ടറിയുമായ സമിതിയാണ് രൂപീകരിച്ചത്. സമിതി ദീർഘമായ
ചർച്ച നടത്തി ഒരു നയരേഖ ഉണ്ടാക്കി.

സെമിനാറുകളുംപൈതൃക നടത്തങ്ങളും    പൈതൃക സമീപന രേഖ വിശദീകരിക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി  സെമിനാറുകൾ നടത്തി. കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ പൈതൃക സർവേ  നടത്തുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടു. ഒറ്റൂർ,മണമ്പൂർ  പഞ്ചായത്തുകളുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തി. ഒറ്റൂരിൽ  നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം  പൈതൃകയാത്രയായി തിരുവനന്തപുരത്ത് വരികയും തണൽക്കൂട്ടം അവരെ  സ്വീകരിക്കുകയും ചെയ്തു. കുതിരമാളിക, വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രം  എന്നിവിടങ്ങൾ അവർക്കു പരിചയപ്പെടുത്തി.പൈതൃക കേന്ദ്രങ്ങൾ  രേഖപ്പെടുത്തുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടു. അതിന്റെ ഭാഗമായി  കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആചരിക്കുന്നതിനായി അവിടെ എത്തി     പുഷ്പാർച്ചന നടത്തി. ഉദയഗിരി കോട്ടയിലെ ഡിലനോയ് സ്മാരകം, കവികൾ സ്മാരകം    എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും സെമിനാറും നടത്തി. ഡോ. കവടിയാർ രാമചന്ദ്രൻ    ഉദ്ഘാടനം ചെയ്തു. മുൻ മേയർ പ്രഫ. ചന്ദ്ര, ശാർക്കര കാളിയൂട്ടിൽ  കളമെഴുത്തിനു നേതൃത്വം നൽകിയിരുന്ന വി. ഗോപിനാഥൻ നായർ, വെള്ളിനേഴി   കലാഗ്രാമം ചീഫ് കോഓർഡിനേറ്റർ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി എന്നിവരെ

ആദരിച്ചു.

whatsapp image 2026 06 21 at 21.43.04 (1)

പൈതൃക കോൺഗ്രസ് വിളംബരം

ഈ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായിട്ടാണ് ഈ രംഗത്തെ വിദഗ്ധരെഉൾപ്പെടുത്തി ആദ്യത്തെ പൈതൃക കോൺഗ്രസ് വിളിച്ചു ചേർക്കാനും തണൽക്കൂട്ടംതീരുമാനിച്ചത്. 2025 ജനുവരി 18,19 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേകോട്ടയ്ക്കു സമീപമുള്ള തഞ്ചാവൂർ അമ്മ വീട്ടിൽ ( മിത്രാ നികേതൻ സിറ്റിസെന്റർ) വച്ച് കോൺഗ്രസ് നടത്തനാണ് തീരുമാനിച്ചത്. ഡോ. എം.ജി. ശശിഭൂഷണെഅതിന്റെ അധ്യക്ഷനാക്കാനും തീരുമാനിച്ചു. 2024 സെപ്റ്റംബർ 10ന്തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽവച്ച്പൈതൃക കോൺഗ്രസ് സംബന്ധിച്ച് വിളംബര സമ്മേളനം നടന്നു. ഡോ. എം,ജി. ശശിഭൂഷൺആണ് വിളംബര പ്രഖ്യാപനം നടത്തിയത്.‘മാനവരാശിയുടെ പൊതു സ്വത്താണ് പൈതൃകം.പൈതൃക സംരക്ഷണം നമ്മുടെ തലമുറയെയുംവരാനിരിക്കുന്ന തലമുറകളെയും കാലം ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്തമാണെന്ന്ഞങ്ങൾ വിനയത്തോടെ തിരിച്ചറിയുന്നു. മുൻ തലമുറ ആ ദൗത്യം കൃത്യമായിനിർവഹിച്ചിട്ടുണ്ട്. അതു തുടരേണ്ടത് നമ്മുടെയും ചുമതലയാണ്.തൊട്ടറിയുന്നതും അല്ലാത്തതുമായ പൈതൃകത്തെ കേടുപാടുവരാതെയും അന്യംനിന്നുപോകാതെയും സംരക്ഷിക്കുന്നതിനും അതു സംബന്ധിച്ച അവബോധംവളർത്തിയെടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങൾപ്രഖ്യാപിക്കുന്നു.അതിന്റെ ഭാഗമായി 2025 ജനുവരിയിൽ തിരുവനന്തപുരം നഗരത്തിൽ വച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഒന്നാം പൈതൃക കോൺഗ്രസ് വിളിച്ചു ചേർക്കുമെന്നു പ്രഖ്യാപിക്കുന്നു. ഈ രംഗത്ത് താൽപര്യമുള്ള വ്യക്തികളെയുംകൂട്ടായ്മകളെയും ഒന്നിച്ചു ചേർത്തു നിർത്താൻ ശ്രമിക്കുമെന്നുകൂടിഅറിയിക്കുന്നു’.

ഡോ. എം.ജി. ശശിഭൂഷൺ, അധ്യക്ഷൻ, ഒന്നാം പൈതൃക കോൺഗ്രസ്. ഇതായിരുന്നു വിളംബര സമ്മേളനത്തിലെ പ്രഖ്യാപനം.  പൈതൃക കോൺഗ്രസ് നടത്തിപ്പിന്റെ ഭാഗമായി തിരുവനന്തപുരത്തെ  പ്രമുഖരുമായി സെപ്റ്റംബർ സ്വാഗത സംഘം രൂപീകരണം 27 വെള്ളിയാഴ്ച തിരുവനന്തപുരം നന്താവനം എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ഒരുസംവാദം ഒരുക്കിയിരുന്നു. ഒക്ടോബർ 5ന് വിപുലമായ സ്വാഗത സംഘം വിളിച്ചുചേർക്കാൻ ആ യോഗം തീരുമാനിച്ചു. ഒക്ടോബർ 5 വൈകിട്ട് 3ന് തൈക്കാട് ഗാന്ധിഭവനിൽ ഡോ. എം. ജി. ശശിഭൂഷൺന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഡോ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായജി.ആർ.അനിൽ, വി.ശിവൻകുട്ടി, ഡോ.ശശിതരൂർ എംപി, പ്രധാനമന്ത്രിയുടെ മുൻഉപദേഷ്ടാവ് ടി.കെ.എ. നായർ, എംഎൽഎമാരായ ഐ.ബി.സതീഷ്, ആന്റണി രാജു, മിസോറംമുൻ ഗവർണർ കുമ്മനം രാജശേഖരൻ, പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ, മനുഷ്യാവകാശകമ്മിഷൻ മുൻ അംഗം കെ. മോഹൻകുമാർ എന്നിവർ  രക്ഷാധികാരികളും ഡോ.എം.ജി. ശശിഭൂഷൺ അധ്യക്ഷനും പ്രതാപ് കിഴക്കേമഠം ജനറൽ  കൺവീനറുമായ സ്വാഗത സംഘമാണ്   രൂപീകരിച്ചത്. വിവിധ ഉപസമിതികളും രൂപീകരിച്ചു.

വിളംബര യാത്ര

പൈതൃക കോൺഗ്രസ് വിളംബരത്തിന്റെ ഭാഗമായി സംഗീത–വേദ ഗ്രാമമായ തിരുവനന്തപുരം തെക്കേകോട്ടയ്ക്കു സമീപത്തെ രാമവർമപുരം ഗ്രാമം (പുത്തൻതെരുവ്) വഴി 2024 നവംബർ 16-ന് പൈതൃക നടത്തം സംഘടിപ്പിച്ചു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ ഉദ്ഘാടനം ചെയ്തു. ചാല കമ്പോളം, പടിഞ്ഞാറേക്കോട്ട, അമ്മവീടുകൾ, കാന്തള്ളൂർശാലയുടെ ആസ്ഥാനമായ മരതകരത്നക്കുന്ന് (പുത്തൻകോട്ട എം.ആർ. ഹിൽ) എന്നിവിടങ്ങളിലേക്കു നടത്തിയ പൈതൃക നടത്തങ്ങളുടെ തുടർച്ചയായിരുന്നു ഈ വിളംബര യാത്ര.

പൈതൃക കോൺഗ്രസ് പുരസ്കാരം

പൈതൃക കോൺഗ്രസിന്റെ ഭാഗമായി മൂന്ന് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന് നാമനിർദേശം സ്വീകരിച്ച് പ്രത്യേക ജൂറി പരിശോധിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്.

ഡോ. എം.ജി. ശശിഭൂഷൺ അധ്യക്ഷനായ ജൂറിയിൽ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രതാപ് കിഴക്കേമഠം, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഗീതാ മധു, പ്രസാദ് നാരായണൻ എന്നിവർ അംഗങ്ങളായിരുന്നു. തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ മെമ്പർ സെക്രട്ടറിയായിരുന്നു.

വെള്ളനാട് രാമചന്ദ്രൻ (വി.വി.കെ. വാലത്ത് സ്മാരക പുരസ്കാരം), സേതു വിശ്വനാഥൻ (പൈതൃക സംരക്ഷണ പുരസ്കാരം), വട്ടപ്രമ്പിൽ ഗോപിനാഥപിള്ള (ഭാഷാ പൈതൃക പുരസ്കാരം) എന്നിവരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

പൈതൃക കോൺഗ്രസിനായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ശംഖുചക്രം ബിൽഡിംഗ്സിൽ സ്വാഗതസംഘം ഓഫീസ് തുറന്നു.

പൈതൃക കോൺഗ്രസ് 2025

2025 ജനുവരി 18, 19 തീയതികളിലായിരുന്നു ആദ്യ പൈതൃക കോൺഗ്രസ്. പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മവീട്ടിൽ (മിത്രനികേതൻ സിറ്റി സെന്റർ) നടന്ന ഈ പരിപാടി മുൻ മാതൃകകളൊന്നുമില്ലാത്തതിനാൽ തികച്ചും നൂതനമായ ഒരു കാൽവയ്പായിരുന്നു.

ജനുവരി 18-ന് രാവിലെ 9.30-ന് അനന്തശയം ഗ്രൂപ്പിന്റെ തിരുവാതിരക്കളിയോടെയാണ് പൈതൃക കോൺഗ്രസിന് തുടക്കമായത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ആർ. ജയറാം കുമാർ രചിച്ച ആമുഖഗാനം രാമവർമപുരം ഗ്രാമ സംഗീതഗ്രാമത്തിലെ ഗായകസംഘം ആലപിച്ചു.

ആമുഖ ഗാനം

അന്തരാത്മ ദലങ്ങളിൽ യുഗ
ധർമ ഗീതികൾ പാടി

കർമമാർഗമിതിൽ തുടർന്നിടും
വീണയല്ലോ പൈതൃകം, പൈതൃകം

നീല ശൈലജ വിപിനവും തുടി
ചേർന്നിണങ്ങിയ തിണകളും

ജലധിയാന ചരിതങ്ങളും
കഥയായ അറിവായ്

തെളിയുമെൻ പൈതൃകം…

മന്ത്രി ജി.ആർ. അനിൽ ആദ്യ പൈതൃക കോൺഗ്രസിന് തിരി തെളിച്ചു. പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി. ശശിഭൂഷൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം സ്വാഗതം ആശംസിച്ചു.

ഗീത മധു രചിച്ച “കൈതമുക്ക് ചരിതം – പേട്ട മുതൽ കോട്ടവരെ” എന്ന പുസ്തകം മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.

വി.വി.കെ. വാലത്ത് പുരസ്കാരം വെള്ളനാട് രാമചന്ദ്രന് മന്ത്രി സമ്മാനിച്ചു. പൈതൃക കോൺഗ്രസിന്റെ ഉപഹാരം ഡോ. എം.ജി. ശശിഭൂഷൺ മന്ത്രിക്കു സമർപ്പിച്ചു.

ആദ്യ ദിന സെമിനാറുകൾ

പൈതൃക കോൺഗ്രസിലെ ആദ്യ സെമിനാർ മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ നടന്നു. ഡോ. ടി.പി. ശങ്കരൻകുട്ടിനായർ മുഖ്യപ്രഭാഷണം നടത്തി.

താഴെപ്പറയുന്ന വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു:

  • മലയിൻകീഴ് ഗോപാലകൃഷ്ണൻ – പൈതൃക നയത്തിന്റെ പ്രസക്തി

  • ടി. ബാലകൃഷ്ണൻ – പൈതൃകവും ടൂറിസവും

  • ഡോ. വെള്ളിനേഴി അച്യുതൻകുട്ടി – അസ്പർശ്യ പൈതൃകം

  • ജി. ശങ്കർ – വികസനവും പൈതൃകവും

ഉച്ചയ്ക്കുശേഷം നടന്ന സെമിനാറിൽ ഡോ. ഗിഫ്റ്റി എൽസാ വർഗീസ് മോഡറേറ്ററായിരുന്നു.

പ്രബന്ധാവതാരകർ:

  • ഡോ. ഏറ്റുമാനൂർ കണ്ണൻ – കൂടിയാട്ടവും പൈതൃകവും

  • ഡോ. ഗൗതമൻ (സി.വി.എൻ. കളരി) – കളരിയുടെ പൈതൃകം

  • ഡോ. ബി.എസ്. ബിനു – ഫോക്‌ലോറിന്റെ പൈതൃകം

  • ഡോ. വി. പ്രേംകുമാർ – പുരാവസ്തു നിയമങ്ങൾ

  • ബി. ജയച്ചന്ദ്രൻ – പൈതൃകത്തിന്റെ ദൃശ്യവൽക്കരണം

പ്രദർശനങ്ങളും ഡോക്യുമെന്ററികളും

ബി. ജയച്ചന്ദ്രന്റെ Visual History of Kerala, ജയശ്രീ സി. ലക്ഷ്മിയുടെ ചുവർചിത്രങ്ങളുടെ പ്രദർശനം, വിവിധ ഡോക്യുമെന്ററികളുടെ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

പ്രദർശിപ്പിച്ച ഡോക്യുമെന്ററികൾ:

  • നാഞ്ചിനാട് (സംവിധാനം: ജീൻപോൾ)

  • അയ്യപ്പൻ തീയാട്ട് (കെ. നാരായണൻ)

  • ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി (പ്രതാപ് കിഴക്കേമഠം)

കൂടാതെ, ആഭ (അനിൽ നെടുങ്ങോട്) എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു.

രണ്ടാം ദിന സെമിനാറുകൾ

2025 ജനുവരി 19-ന് രാവിലെ 9.30-ന് രണ്ടാം ദിവസത്തെ സെമിനാറുകൾ ആരംഭിച്ചു. പ്രസാദ് നാരായണൻ മോഡറേറ്ററായിരുന്നു.

പ്രബന്ധാവതാരകർ:

  • ശാന്താ തുളസീധരൻ – ഗോത്രസംസ്കൃതിയുടെ പൈതൃകം

  • പ്രഫ. കാട്ടൂർ നാരായണപിള്ള – ചിത്രകലയുടെ പൈതൃകം

  • ഡോ. എസ്. രാജശേഖരൻ നായർ – ആസൂത്രണവും പൈതൃകവും

  • വിനോദ് സെൻ – പൈതൃക സംരക്ഷണവും രാഷ്ട്രീയ നേതൃത്വവും

  • ഡോ. ബെറ്റിമോൾ മാത്യു – ഭാഷയും പൈതൃകവും

തുടർന്ന് നടന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം തിരുവിതാംകൂർ രാജകുടുംബാംഗം പൂയംതിരുനാൾ ഗൗരി പാർവതിബായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം

വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ സ്വാഗതം ആശംസിച്ചു. തണൽക്കൂട്ടം ചെയർമാൻ സന്ദീപ് വാസുദേവൻ അധ്യക്ഷത വഹിച്ചു.

ഐ.ബി. സതീഷ് എം.എൽ.എ, ഡോ. എം.ജി. ശശിഭൂഷൺ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ. വി. കാർത്തികേയൻ നായർ, പ്രഫ. കാട്ടൂർ നാരായണപിള്ള, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി എന്നിവർ പ്രസംഗിച്ചു.

പ്രബന്ധാവതരണത്തിൽ പങ്കെടുത്തവർക്കും പ്രദർശനങ്ങൾ ഒരുക്കിയവർക്കും മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. ജീൻപോൾ രചിച്ച 1946 എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

പ്രധാന നിർദേശങ്ങൾ

സമാപന സമ്മേളനത്തിൽ തണൽക്കൂട്ടം ചെയർമാൻ സന്ദീപ് വാസുദേവൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ:

  • പൈതൃകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക

  • സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ ആരംഭിക്കുക

ഇവ രണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.

ദേശീയഗാനത്തോടെയാണ് ആദ്യ പൈതൃക കോൺഗ്രസ് സമാപിച്ചത്.

നന്ദി

കൂട്ടായ്മയുടെ വിജയമായിരുന്നു ആദ്യ പൈതൃക കോൺഗ്രസ്. ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിൽ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.

ഡോ. ശശി തരൂർ എം.പി., ഐ.ബി. സതീഷ് എം.എൽ.എ., ഡോ. എം.ജി. ശശിഭൂഷൺ, പ്രഫ. എസ്. രാജശേഖരൻ നായർ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, പ്രഫ. കാട്ടൂർ നാരായണപിള്ള, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി, പ്രഫ. വി. കാർത്തികേയൻ നായർ, ഡോ. വി. പ്രേംകുമാർ, ഡോ. ബി.എസ്. ബിനു, ഗീത മധു, അംബിക അമ്മ, പ്രതാപ് കിഴക്കേമഠം, എം.എസ്. ഭുവനചന്ദ്രൻ, പ്രസാദ് നാരായണൻ, സന്തോഷ് കുമാർ, സന്ദീപ് വാസുദേവൻ, സംഗീത് കോയിക്കൽ, ശംഭുമോഹൻ, ജീൻപോൾ, ശാന്താ തുളസീധരൻ, ആർ.എസ്. പദ്മകുമാർ, ശങ്കർ ദേവഗിരി, നിസാർ യാക്കൂബ്, ആർ. ശശിശേഖർ, അനിൽ നെടുങ്ങോട്, ഡോ. ഗിഫ്റ്റി എൽസാ വർഗീസ്, വിനോദ് സെൻ, ആർ. ജയറാം കുമാർ തുടങ്ങിയവരുടെ സേവനങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.