ഹെറിറ്റേജ് വോക്ക്

പൈതൃകം പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ തണൽക്കൂട്ടം നടപ്പിലാക്കുന്ന പദ്ധതിയാണ് ഹെറിറ്റേജ് വോക്ക്. ചരിത്രകാരന്മാർ, വാസ്തുവിദ്യാ വിദഗ്ധർ എന്നിവരോടൊപ്പം പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങൾ നടന്നു കാണുകയും മനസ്സിലാക്കുകയുമാണ് ഇതിൻ്റെ ലക്ഷ്യം. തിരുവനന്തപുരത്തെ ചാലക്കമ്പോളം, കലാപഠന സ്ഥാപനമായ മാർഗി, സ്റ്റേറ്റ് ആർക്കിയോളജി ഡയറക്ടറേറ്റ്, പടിഞ്ഞാറെക്കോട്ട, അമ്മ വീടുകൾ, ആറാട്ട് റോഡ്, പ്രശസ്ത പ്രാചീന സർവകലാശാലയായിരുന്ന കാന്തള്ളൂർ ശാലയുടെ ആസ്ഥാനമായി കരുതുന്ന മരതക രത്നക്കുന്ന് (എംആർ ഹിൽ ), രാമവർമ പുരം ഗ്രാമം .കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകം, തിരുവിതാംകൂറിലെ വലിയ കപ്പിത്താൻ എന്നറിയപ്പെട്ട ഡിലനോയി അന്ത്യവിശ്രമം കൊള്ളുന്ന ഉദയഗിരി കോട്ട, പ്രാചീന സർവകലാശാല പ്രവർത്തിച്ചിരുന്ന പാർഥിവശേഖരപുരം, തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസിൻ്റെ വസതി, തലക്കുളത്തെ വേലുത്തമ്പി ദളവാ സ്മാരകം, തിരുവിതാംകോട് അരപ്പള്ളി, കന്യാകുമാരി, വരിക വരിക സഹജരേ രചിച്ച അംശി നാരായണപിള്ളയുടെ വീട്, വർക്കല ശിവഗിരി, കായിക്കര കുമാരനാശാൻ സ്മാരകം എന്നീ സ്ഥലങ്ങളിലാണ് ഇതുവരെ യാത്ര നടത്തിയത്. യാത്ര തുടരും.
ചരിത്രകാരന്മാരായ ഡോ. എം. ജി. ശശിഭൂഷൺ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, പ്രഫ. എസ്. രാജശേരൻ നായർ, ഡോ. അച്യുത് ശങ്കർ എസ്. നായർ പ്രതാപ് കിഴക്കേ മഠം ഗ്രീത മധു എന്നിവർ വിവിധ യാത്രകൾ നയിച്ചു. മന്ത്രിമാരായ ജി ആർ. അനിൽ, ആൻ്റണി രാജു, രാമചന്ദൻ കടന്നപ്പള്ളി , മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ എന്നിവർ യാത്രകൾ ഉദ്ഘാടനം ചെയ്തു.

whatsapp image 2026 06 22 at 16.51.21