മൂന്നാം പൈതൃക കോൺഗ്രസിൻ്റെ ഭാഗമായി കേരളത്തിലെ ദൃശ്യ പൈതൃകങ്ങൾ രേഖപ്പെടുത്തുന്ന പദ്ധതിക്ക് തണൽ ക്കൂട്ടം തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി റിസോഴ്സ് പഴ്‌സൺമാർക്കുള്ള ആദ്യ ഘട്ട പരിശീലനം 2026 ജൂൺ 30 ന് തിരുവനന്തപുരം പുളിമൂട് , കേസരി സ്മാരക ഹാളിൽ നടന്നു. ചരിത്രകാരന്മാരായ ഡോ. എം.ജി. ശശിഭൂഷൺ, ഡോ. ടി. പി. ശങ്കരൻകുട്ടിനായർ , പ്രതാപൻ കിഴക്കേമഠം കൺസർവേഷനിസ്റ്റ് അജിത്ത് കുമാർ എന്നിവർ ക്ലാസെടുത്തു. വെബ്സൈറ്റ് ഡിസൈൻ ചെയ്ത ധനഞ്ജയമോഹനെ ആദരിച്ചു.