പ്രതിജ്ഞ
" മാനവരാശിയുടെ പൊതുസ്വത്താണ് പൈതൃകം. പൈതൃക സംരക്ഷണം നമ്മുടെ തലമുറയെയും വരാനിരിക്കുന്ന തലമുറകളെയും കാലം ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിനയത്തോടെ തിരിച്ചറിയുന്നു. മുൻ തലമുറ ആ ദൗത്യം കൃത്യമായി നിർവഹിച്ചിട്ടുണ്ട്. അതു തുടരേണ്ടത് നമ്മുടെയും ചുമതലയാണ്. തൊട്ടറിയാവുന്നതും അല്ലാത്തതുമായ പൈതൃകത്തെ കേടുവരാതെയും അന്യംനിന്നു പോകാതെയും സംരക്ഷിക്കുന്നതിനും അതു സംബന്ധിച്ച അവബോധം വളർത്തിയെടുക്കുന്നതിനും പരിശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു "
തണൽക്കൂട്ടം
നമ്മുടെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം മനസ്സുകൾ ഹരിതമാക്കുകയെന്ന സന്ദേശമാണ് തണൽക്കൂട്ടം പങ്കുവയ്ക്കുന്നത്. അതിന് മാ നവരാശിയുടെ വേരുകളെപ്പറ്റി അന്വേഷണം വേണം. അനാദികാലം മുതലുള്ള പ്രപപഞ്ചം എത്രയോ തലമുറകളുടെ ഉദയാസ്തമയങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ഇവിടെ കടന്നുപോയെ ഓരോ വ്യക്തിയും സമൂഹവും അവരുടെ പാദമുദ്രകളും കയ്യൊപ്പും അവശേഷിപ്പിച്ചു. അതിന്റെ ഭാഗമായി ഒട്ടേറെ കണ്ടെത്തലുകളുണ്ടായി. നിർമിതികളുണ്ടായി. വിജ്ഞാനത്തിന്റെ വൈവിധ്യമായ ശാഖകൾ വികസിച്ചു. അവിടെ ഒതുങ്ങി നിന്നില്ല. കലകൾ, ആചാരങ്ങൾ, രുചി ഭേദങ്ങൾ, ആഘോഷങ്ങൾ, ഭാഷ, നിർമിതികൾ, ശാസ്ത്രപുരോഗതി ഇങ്ങനെ നീളുന്നതാണ് മാനവരാശിയുടെ മുന്നേറ്റത്തിന്റെ സാക്ഷ്യപത്രങ്ങൾ. വനങ്ങൾ, നദികൾ, സമുദ്രങ്ങൾ, വൃക്ഷലതാദികൾ ,ഇങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾ പ്രകൃതിയും ഒരുക്കിയിട്ടുണ്ട്. ഇവയെ നമുക്കു പൈതൃകമെന്നു സാമാന്യമായി വിശേഷിപ്പിക്കാം. ഈ പൈതൃകത്തെ അറിയുന്നതിനും സംരക്ഷിക്കുന്നതിനും പൈതൃകാവബോധം പ്രചരിപ്പിക്കുന്നതിനുമായി സമർപ്പിക്കപ്പെട്ട സന്നദ്ധ സംഘടനയാണ് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് . നമ്മുടെ പൈതൃകം നമ്മുടെ ഉത്തരവാദിത്തമെന്ന വിശ്വാസമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്.
EVENTS
01.
ഒന്നാം പൈതൃക കോൺഗ്രസ് 2025
കേരളത്തിൽ പൈതൃക സാക്ഷരത വളർത്തുക എന്ന ലക്ഷ്യത്തിനായി ശ്രമം നടത്താൻ
2024 ജനുവരി 14ന് ചേർന്ന തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്
എക്സിക്യുട്ടീവ് യോഗമാണ് തീരുമാനിച്ചത്. .
02.
രണ്ടാം പൈതൃക കോൺഗ്രസ് 2026
തിരുവനന്തപുരം. പൈതൃകാവബോധത്തിനായി തലസ്ഥാനത്ത് ഒരു കേന്ദ്രം വേണമെന്ന് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസ് ആവശ്യപ്പെട്ടു
03.
ഹെറിറ്റേജ് വോക്ക്
പൈതൃകം പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ തണൽക്കൂട്ടം നടപ്പിലാക്കുന്ന പദ്ധതിയാണ് ഹെറിറ്റേജ് വോക്ക്.
എന്താണ് പൈതൃകം
പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളിൽ അവശേഷിക്കുന്ന തെളിവുകളാണ് പൈതൃകം.
ഓരോ വ്യക്തിയും സമൂഹവും അവശേഷിപ്പിക്കുന്ന കാൽപാടുകളായി അവയെ വിശേഷിപ്പിക്കാം.
പൈതൃകങ്ങളിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ഭൂതകാലത്തിലെ ശരിതെറ്റുകളെ വേർതിരിച്ചറിയുന്നതിനും ഭാവിയെ സുഗമവും സുഖകരവുമാക്കി തീർക്കുന്നതിനും പൈതൃകങ്ങൾ പഠിപ്പിക്കുന്നു.
ഇന്നലെകളിലെ തെറ്റുകൾ തിരുത്തുന്നതിനും ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്കു നീങ്ങുന്നതിനും പൈതൃകത്തെക്കുറിച്ചുള്ള അറിവ് സഹായകമാവുന്നു.
പൈതൃകം വ്യക്തികളുടെ യാഥാർഥ്യമെന്തെന്ന് വ്യക്തമാക്കിത്തരുന്നു.
വ്യക്തികളെ സാമൂഹികമായി ഒന്നിച്ചു നിർത്താൻ പൈതൃകം സഹായിക്കുന്നു.
തണൽക്കൂട്ടം ഭാരവാഹികൾ
സന്ദീപ് വാസുദേവൻ (ചെയർമാൻ)
സംഗീത് കോയിക്കൻ (പ്രസിഡൻ്റ്)
ശാന്ത തുളസീധരൻ
ആർ. എസ്. പദ്മകുമാർ
ശംഭുമോഹൻ (വൈസ്. ചെയർ പഴ്‌സൻസ് )
ശങ്കർ ദേവഗിരി (ട്രഷറർ)
നിസാർ യാക്കൂബ്
അനിൽ നെടുങ്ങോട്
അംബിക അമ്മ
(ജോയിൻ്റ് സെക്രട്ടറി)
എംഎസ് . മനു
പി. രാജേന്ദ്രകുമാർ
കോവളം രാധാകൃഷ്ണൻ
ഉപദേശക സമിതി
ഡോ. എം. ജി. ശശിഭൂഷൺ
ഡോ.ടി പി. ശങ്കരൻകുട്ടി നായർ
ഡോ. വെള്ളിനേഴി അച്യുതൻകുട്ടി
പ്രഫ. എസ്. രാജശേഖരൻ നായർ
മലയിൻകീഴ് ഗോപാലകൃഷ്ണൻ
ഗീത മധു
സേവ്യർ ലോപ്പസ്
പ്രതാപ് കിഴക്കേ മഠം
സുദർശനൻ കാർത്തിക പറമ്പിൽ
എസ്. വി. ദീപക്
ഡോ. ബി. എസ്. ബിനു
ആർ. ശശിശേഖർ
ശുപാർശകൾ
പൈതൃക സമ്പത്ത് ലോകമെങ്ങും കടുത്ത വെല്ലുവിളി നേരിടുകയാണ്. ഈ വിഷയം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായതിൻ്റെ തുടർച്ചയാണ് യുനസ്കോ പോലെയുള്ള രാജ്യാന്തര സംഘടനകളുടെ രൂപവൽക്കരണം. പൈതൃക സംരക്ഷണം ഭരണകൂടത്തിൻ്റെയും പൗര സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഭരണഘടനയും വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശക്തമായ നിയമങ്ങൾ.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ ), മോണ്യുമെൻ്റൽ അതോറിറ്റി ഓഫ് ഇന്ത്യ, തുടങ്ങിയ സ്ഥാപനങ്ങൾ അതിൻ്റെ തുടർച്ചയാണ്.
റിസോഴ്സ് പഴ്‌സൺമാർക്കുള്ള ആദ്യ ഘട്ട പരിശീലനം
മൂന്നാം പൈതൃക കോൺഗ്രസിൻ്റെ ഭാഗമായി കേരളത്തിലെ ദൃശ്യ പൈതൃകങ്ങൾ രേഖപ്പെടുത്തുന്ന പദ്ധതിക്ക് തണൽ ക്കൂട്ടം തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി റിസോഴ്സ് പഴ്‌സൺമാർക്കുള്ള ആദ്യ ഘട്ട പരിശീലനം 2026 ജൂൺ 30 ന് തിരുവനന്തപുരം പുളിമൂട് , കേസരി സ്മാരക ഹാളിൽ നടന്നു. ചരിത്രകാരന്മാരായ ഡോ. എം.ജി. ശശിഭൂഷൺ,
ഡോ. ടി. പി. ശങ്കരൻകുട്ടിനായർ ,
പ്രതാപൻ കിഴക്കേമഠം
കൺസർവേഷനിസ്റ്റ് അജിത്ത് കുമാർ എന്നിവർ ക്ലാസെടുത്തു.
വെബ്സൈറ്റ് ഡിസൈൻ ചെയ്ത ധനഞ്ജയമോഹനെ ആദരിച്ചു.
Upcoming Events
പാലക്കാട് ജില്ലയിലേക്ക് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ പൈതൃക യാത്ര നടത്തുന്നു. ഒക്ടോബർ തുടക്കത്തിൽ ആണ് ആലോചിക്കുന്നത്. കേരള കലാമണ്ഡലം, വരിക്കാശേരി മന , വെള്ളിനേഴി കലാഗ്രാമം, പാലക്കാട് ജൈന മേട്, തസ്രാക്ക്, കൊല്ലങ്കോട് മുതലമട , കാച്ചാംകുറിശ്ശി , ചിറ്റൂർ എഴുത്തച്ഛൻ സമാധി , പാലക്കാട് കോട്ട കൽപാത്തി എന്നിവയാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുത്തു നിന്ന് പാലക്കാട്ടേക്കും തിരികെയും ട്രയിനിലും അവിടെ നിന്ന് ടൂറിസ്റ്റ് ബസിലുമാണ് യാത്ര. വെള്ളിനേഴി കലാഗ്രാമത്തിലാണ് രാത്രി താമസം. ഒളപ്പമണ്ണ മന , കഥകളി കോപ്പ് നിർമാണ കേന്ദം , അടയ്ക്കാപുത്തൂർ കണ്ണാടി നിർമാണം, കുന്തിപ്പുഴ. വെള്ളി നേഴി നാണുനായർ കലാകേന്ദ്രം എന്നിവ വെള്ളിനേഴി കലാഗ്രാമത്തിൽ സന്ദർശിക്കും. ഈ യാത്രയിൽ ഉറപ്പായി പങ്കെടുക്കുമെന്നുള്ളവർ വൈകാതെ
അറിയിക്കുമല്ലോ.
സംഗീത് കോയിക്കൽ
പ്രസിഡൻ്റ്
തണൽക്കൂട്ടം
9447379036
Gallery
